സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്‌സിന്‍ 2021 മാര്‍ച്ചോടെ എത്തും

ന്യൂഡല്‍ഹി: 2021 മാര്‍ച്ചോടെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നിരവധി വാക്‌സിനുകള്‍ പരീക്ഷണ ഘടത്തിലാണെന്നും ഇതില്‍ത്തന്നെ രണ്ട് വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറകട്ര്‍ സുരേഷ് ജാദവ് പറഞ്ഞു. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ അസ്ട്രാസെനേക്കയുടെയും പരീക്ഷണം നടന്നുവരികയാണ്. കൂടുതല്‍ കമ്പനികള്‍ വാക്‌സിന്‍ പരീക്ഷണത്തിനായി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മരുന്ന് പരീക്ഷണത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ഗവേഷകയായ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞത്. അടുത്ത വര്‍ഷത്തിന്റെ രണ്ടാമത്തെ പകുതിയോടെ കൊവിഡ് വാക്‌സിന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. 2021 ജനുവരിയോടെ ഇതിന്റെ ഫലം കാണാമെന്നും സൗമ്യ സ്വാമിനാഥന്‍ പറയുന്നത്.

വൈറസ് നിയന്ത്രണാതീതമായി ഹേര്‍ഡ് ഇമ്യൂണിറ്റി കൈവരിക്കാന്‍ അനുവദിക്കുന്നതിനെതിരായ ലോകാരോഗ്യ സംഘടനയുടെ നിലപാട് ഡോ. സൗമ്യ സ്വാമിനാഥന്‍ ആവര്‍ത്തിച്ചു. ദിവസേന 700-800 മില്യണ്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. ഇന്ത്യക്കാരില്‍ 55 ശതമാനം പേരും 50 വയസ്സില്‍ താഴെയുള്ളവരാണ്. വാക്‌സിനുകളുടെ ലഭ്യത അനുസരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിനുകള്‍ നല്‍കേണ്ടത്. 60ന് വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സങ്കീര്‍ണ്ണതകളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2020 ഡിസംബറോടെ 60-70 ലക്ഷത്തോളം വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്നും ക്ലിയറന്‍സ് ലഭിച്ച ശേഷം 2021ല്‍ വാക്‌സിന്‍ വിപണിയിലെത്തിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിന് ശേഷം സര്‍ക്കാര്‍ അനുമതിയോടെ കൂടുതല്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും.

Top