കോവിഡ് വാക്സിൻ ഡ്രൈ റൺ വിജയകരം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

ൽഹി : രാജ്യത്ത് കോവിഡ് വാക്സിന്റെ ഡ്രൈ റൺ വിജയകരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ വിതരണത്തെ സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയേക്കും. ഇന്നത്തെ ഡ്രൈ റണിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചെറിയ മാറ്റങ്ങൾ വരുത്തുക.

കോവാക്സിന് അനുമതി നൽകുന്നത് സംബന്ധിച്ച് അറിയിക്കാൻ ഡിസിജിഐ നാളെ മാധ്യമങ്ങളെ കാണും. വാക്സിൻ അനുമതി സംബന്ധിച്ച് പ്രഖ്യാപനത്തിന് സാധ്യതയെന്നാണ് സൂചന. കോവാക്സിൻ അടിയന്തര അനുമതിക്ക് വിദ​ഗ്ധ സമിതി ശുപാർശ ചെയ്തെന്ന്  റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Top