കോവിഡ് വാക്സിൻ ഡ്രൈ റൺ കേരളത്തിലും വിജയം

തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന കൊറോണ വാക്സിൻ ഡ്രൈ റൺ വിജയകരം. സംസ്ഥാനത്തെ 4 ജില്ലകളിലെ 6 ആശുപത്രികളിലായിരുന്നു സാങ്കൽപിക വാക്സിനേഷൻ നടന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു രാവിലെ 9 മുതൽ 11 വരെ 25 പേർക്ക് വാക്സീൻ നൽകാനാകുമോ എന്നായിരുന്നു റിഹേഴ്സലിൽ ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാനത്തെ പ്രധാന കേന്ദ്രം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയായിരുന്നു. ഇവിടെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കാണു സാങ്കൽപികമായി വാക്സീൻ നൽകിയത്.

കേന്ദ്രസർക്കാരിന്റെ കോവിൻ സോഫ്റ്റ്‌വെയറിൽ രാജ്യത്തെ എല്ലാ ആരോഗ്യപ്രവർത്തകരുടെയും വിവരങ്ങൾ ലഭ്യമാണ്. ഇതിൽനിന്നു വെള്ളിയാഴ്ച തന്നെ ഡ്രൈ റണ്ണിൽ വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ഫോണിൽ സമയവും ആശുപത്രിയും സംബന്ധിച്ച സന്ദേശം ലഭിച്ചിരുന്നു.ഒന്നാം വാക്സിനേഷൻ ഓഫിസർ സാനിറ്റൈസർ നൽകിയതിനൊപ്പം തുടർനടപടികൾ വിശദീകരിച്ചു.

Top