കോവിഡ് വാക്സിൻ വിതരണം, സംസ്ഥാനങ്ങളോട് വിവേചനം ഇല്ലെന്ന് കേന്ദ്രം

ൽഹി : കോവിഡ് വാക്‌സിന്‍ ഡോസുകള്‍ അനുവദിച്ചതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 1.65 കോടി ഡോസ് കൊവിഷീല്‍ഡ്, കോവാക്‌സിനുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ചത്. അത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിവേചനമില്ലാതെ അനുവദിച്ചു.വാക്‌സിന്‍ വിതരണത്തിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ.

വരും ദിവസങ്ങളില്‍ കുറവുകള്‍ നികത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനാല്‍ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം. ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിനുകള്‍ അനുവദിച്ച് നല്‍കിയത്. അതുകൊണ്ട് വിവേചനം ഉണ്ടായോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും കേന്ദ്രം പറഞ്ഞു.

Top