കോവിഡ് വാക്‌സിന്‍ വിതരണം; അടുത്ത ഘട്ടത്തില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തിന്റെ അടുത്ത ഘട്ടത്തില്‍ 50 വയസിന് മുകളിലുളളവര്‍ക്ക് വാക്സിന്‍ നല്‍കും. ആദ്യഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തത്.

നാഷണല്‍ എക്സ്‌പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ കോവിഡ് തയ്യാറാക്കിയ പട്ടികയില്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത് 30 ദശലക്ഷം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിരപ്പോരാളികള്‍ക്കുമായിരുന്നു. ഒരേസമയം രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കുക എന്നുളളത് പ്രായോഗികമല്ലാത്തതിനാല്‍ തന്നെ മുന്‍ഗണനാടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിന്‍ വിതരണം പുരോഗമിക്കുന്നത്.

കോവിഡ് വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കുമാണ് മുന്‍ഗണനാപട്ടികയില്‍ പ്രഥമപരിഗണന നല്‍കിയിരുന്നത്. രണ്ടാംഘട്ടത്തില്‍ 60 കൂടുതല്‍ പ്രായമുളളവര്‍ക്കും അസുഖബാധിതരായ 45 വയസ്സിന് മുകളിലുളളവര്‍ക്കുമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. മൂന്നാംഘട്ടത്തില്‍ അമ്പതിന് മുകളില്‍ പ്രായമുളളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

 

Top