കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് തീയതി മാറ്റിവച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ് ജനുവരി 21 ലേയ്ക്ക് മാറ്റിവച്ചു. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്സിനേഷന്‍ മാറ്റിവയ്ക്കാന്‍ കാരണം. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വാക്സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. വാക്‌സിന്റെ പാക്കിംഗ് സങ്കീര്‍ണമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയം ഇതില്‍ അവസാന തീരുമാനം പ്രഖ്യാപിക്കും. വാക്സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നാളെ വാക്സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഷീല്‍ഡ് വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂനയില്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുകയാണ്. ജനുവരി 16ന് കുത്തിവയ്പ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്.

Top