കൊവിഡ് വാക്‌സിന്‍ ഇനി വീട്ടിലെത്തി നല്‍കും; പദ്ധതിയുമായി രാജസ്ഥാനിലെ ബിക്കാനേര്‍

ബിക്കാനീര്‍: കൊവിഡ് വാക്‌സിന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി രാജസ്ഥാനിലെ ബിക്കാനീര്‍. രാജ്യത്ത് ആദ്യമായാണ് വാക്‌സിന്‍ വീട്ടിലെത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നത്. ഇതിനായി മൂന്ന് പ്രത്യേക വാനുകള്‍ സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ നമിത മേത്ത അറിയിച്ചു.

ഹെല്‍പ്്ലൈനിലൂടെയും മൊബൈല്‍ ആപ്പിലൂടെയും രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുറയ്ക്കാവും വാക്‌സിന്‍ വിതരണത്തിനായുള്ള മൊബൈല്‍ യൂണിറ്റ് ഓരോ സ്ഥലത്തുമെത്തുക. ശനിയാഴ്ച തുടങ്ങിയ പദ്ധതിയിലൂടെ ആദ്യ ദിവസം തന്നെ 367 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയതായി പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള ഡോ. നികിത സഹറന്‍ പറഞ്ഞു.

മൊബൈല്‍ യൂണിറ്റ് എത്തണമെങ്കില്‍ ഓരോ സ്ഥലത്തും കുറഞ്ഞത് പത്ത് പേരെങ്കിലും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും അതിനു ശേഷം 45 വയസില്‍ താഴെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും.

Top