കോവിഡ് വാക്‌സിനേഷന്‍; 18നും 45നും ഇടയ്ക്ക് പ്രായമുള്ളവരുടെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തില്‍ 18-45 പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. തിങ്കള്‍ മുതല്‍ ഇവര്‍ക്കുള്ള വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ നാളെ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്‌.

 

Top