കോവിഡ് വാക്സിനേഷൻ, സുരക്ഷാ പ്രോട്ടോക്കോൾ കർശനമാക്കും

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ നടക്കുന്ന 11 കേന്ദ്രങ്ങളിലും ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളും കര്‍ശനമായി പാലിച്ചാകും നടപടിക്രമമെന്നും കളക്ടര്‍ പറഞ്ഞു.

വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ സ്ഥലം, കാത്തിരിപ്പ് കേന്ദ്രം, കുത്തിവയ്പ് മുറി, നിരീക്ഷണ മുറി എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ ടീമിലെ അംഗങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരും ഗുണഭോക്താവും ഒഴികെ ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിഐപികള്‍ക്കും ഇതു ബാധകമായിരിക്കും.

Top