കൊവിഡ് ; വീട്ടിനുള്ളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കി ഇസ്രയേൽ

ടെൽ അവിവ്‌ : ഇസ്രയേലിൽ കൊറോണ വ്യാപന ഭീതി കുറയുന്നു, നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വീട്ടിനുള്ളില്‍ മാസ്‌ക് ഉപയോഗിക്കുന്നത്‌ ഒഴിവാക്കി ഇസ്രയേൽ സർക്കാർ. രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ കുറയുന്ന സാഹചര്യത്തിലാണ്‌ നടപടി. എന്നിരുന്നാലും പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കണം.

16 വയസിൽ താഴെയുള്ളവർ വാക്‌സിൻ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ വീടുകള്‍ക്കുള്ളിലും മാസ്‌ക് ഉപയോഗിക്കുന്നത്‌ നിർബന്ധമാണന്ന്‌ ഇസ്രയേൽ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക്‌ വാക്‌സിൻ നൽകുന്നത്‌ വിജയകരമായാൽ പിന്നീട്‌ സ്‌കൂളുകളിലും മാസ്‌ക് ധരിക്കുന്നത്‌ പിൻവലിക്കുമെന്ന് ഇസ്രയേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂൺ 13 നാണ്‌ 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചത്‌. നിലവിൽ 600,000 പേരാണ്‌ വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്‌. നിലവിൽ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 212 ആണ്‌.

Top