യുഎഇയില്‍ 1,542 പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യുഎഇയില്‍ 1,542 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,519 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,38,114 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,51,762 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,29,809 പേര്‍ രോഗമുക്തരാവുകയും 1,870 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,083 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

 

Top