യുഎഇയില്‍ 1675 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ 1675 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1556 പേര്‍ സുഖം പ്രാപിക്കുകയും എട്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,91,003 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,34,582 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,12,998 പേര്‍ രോഗമുക്തരാവുകയും 1,819 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,765 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

 

Top