ഒമാനില്‍ 1258 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ 1258 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 14 പേര്‍ കൂടി മരണപ്പെട്ടു

ഇതോടെ ഇതിനകം 2,19,529 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,01,113 പേര്‍ ഇതിനോടകം രോഗം രോഗമുക്തരായി. നിലവില്‍ 91.6 ശതമാനമാണ് രാജ്യത്ത് കൊവിഡ് മുക്തി നിരക്ക്.

ഇതുവരെ 2370 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 824 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 265 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

 

Top