ഒമാനില്‍ 1453 പേര്‍ക്ക് കൂടി കൊവിഡ്

മസ്‌കത്ത്: ഒമാനില്‍ 1453 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 2,81,688 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 2,50,564 പേരാണ് രോഗമുക്തരായത്. ആകെ 3371 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 88.9 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 150 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1447 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 494 പേര്‍ തീവ്ര പരിചരണ വിഭാഗങ്ങളിലാണ്.

 

Top