ഒമാനില്‍ 857 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ 2,11,221 പേര്‍ക്കാണ് രാജ്യത്ത്  കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണ സംഖ്യ 2,274 ആയി. 485 പേര്‍ കൂടി രാജ്യത്ത് കൊവിഡ് മുക്തരായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,95,435 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 86 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 685 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 237 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

 

Top