ഒമാനില്‍ 5320 പേര്‍ക്ക് കൂടി കൊവിഡ്

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 5320 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84 മരണങ്ങളാണ് ഈ ദിവസങ്ങളില്‍ കൊവിഡ് കാരണമായുണ്ടായത്. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള ആകെ കൊവിഡ് കേസുകള്‍ ഇതോടെ 2,48,043 ആയി. ഇവരില്‍ 2710 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടത്. 2,18,841 പേര്‍ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 170 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1436 ആയി. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 414 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

 

Top