രണ്ടാം ദിവസവും മൂവായിരത്തിന് മുകളില്‍, ടിപിആര്‍ 16.32 ശതമാനം

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികൾ മൂവായിരത്തിന് മുകളിൽ. ഇന്ന് 3419 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. 16.32 ശതമാനമായാണ് ഉയർന്നത്.

കഴിഞ്ഞ മണിക്കൂറുകളിൽ ഏഴുപേർ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 18,345 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കോവിഡ് രോഗികൾ. ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ മണിക്കൂറുകളിൽ എറണാകുളം ജില്ലയിൽ 1072 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. തിരുവനന്തപുരത്ത് പുതുതായി 604 പേർക്കാണ് വൈറസ് ബാധ ഉണ്ടായത്. കോട്ടയത്ത് 381 പേർക്ക് രോഗം ബാധിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Top