ഇന്ത്യയിൽ കൊവിഡ് കേസുകൾ ലക്ഷം കടന്നു

ന്ത്യയില്‍ കൊവിഡ് കേസുകള്‍ 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പോസിറ്റീവ് കേസുകളും 918 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 70,53,807 ആയി. ആകെ മരണം 1,08,334 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 8,67,496 ആണ്. ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നു. ആകെ രോഗമുക്തരുടെ എണ്ണം 60,77,977 ആണ്.

ജോണ്‍ ഹോപ്കിന്‍സ് ഡേറ്റ പ്രകാരം ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. മരണനിരക്കിന്റെ കണക്കെടുത്താല്‍ ഇന്ത്യ മൂന്നാമതാണ്. പട്ടികയില്‍ ആദ്യം അമേരിക്കയും, രണ്ടാമത് ബ്രസീലുമാണ്.

Top