രാജ്യത്ത് 11,919 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,919 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 470 പേരാണ് മരിച്ചത്. 1,28,762 പേരാണ് നിലവില്‍ രോഗബാധിതരായിട്ടുള്ളത്.

രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3,44,78,517 ആയി. 3,38,85,132 പേര്‍ രോഗമുക്തരായി. ആകെ മരണം 4,64,623.

ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 24 മണിക്കൂറിനിടെ 6,849 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ 1,003 പേര്‍ക്കും തമിഴ്‌നാട്ടില്‍ 782 പേര്‍ക്കും കര്‍ണാടകയില്‍ 308 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചത്.

ഏറ്റവും കൂടുതല്‍ കേസും കേരളത്തിലാണ്- 64,383. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ 15,416 പേരാണു ചികിത്സയിലുള്ളത്.

 

Top