രാജ്യത്ത് 13,091 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,091 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.10 ശതമാനമാണ്. കഴിഞ്ഞ 38 ദിവസമായി ഇതു രണ്ടു ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,878 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,38,00,925 ആയി.

രാജ്യത്ത് 1,38,556 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണിത്. രോഗമുക്തി നിരക്ക് 98.25. ഇതുവരെ ആകെ 61.99 കോടി പരിശോധനകള്‍ നടത്തി. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 110.23 കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പെടെ ഇതുവരെ 120 കോടിയിലധികം (1,20,08,58,170) വാക്‌സിീന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 16.74 കോടിയിലധികം (16,74,03,871) വാക്‌സീന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.

 

Top