രാജ്യത്ത് 11,466 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,466 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

460 മരണങ്ങളും സ്ഥിരീകരിച്ചു. 11,961 പേര്‍ രോഗമുക്തരായി. 1,39,683 പേരാണു നിലവില്‍ ചികിത്സയിലുള്ളത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.20 ശതമാനവും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.90 ശതമാനവുമാണ്. ഇന്നലെ 52,69,137 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

 

Top