രാജ്യത്ത് 11,451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 266 മരണങ്ങളും സ്ഥിരീകരിച്ചു. 13,204 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.24 ശതമാനമാണ്. നിലവില്‍ 1,42,826 പേരാണ് ചികിത്സയിലുള്ളത്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.32 ശതമാനമാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,66,987 ആയി. ഇതുവരെ 4,61,057 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

 

Top