രാജ്യത്ത് 16,862 കോവിഡ് കേസുകള്‍ കൂടി, 379 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 16,862 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലത്തേതിലും 11 ശതമാനം കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണം. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592.

കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814.

19,391 പേര്‍ കൂടി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി. ഉയര്‍ന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത്- 98.07%.

നിലവില്‍ 2,03,678 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. 1.43 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

 

Top