രാജ്യത്ത് 31,382 പുതിയ കോവിഡ് കേസുകള്‍, 318 മരണം

ന്യൂഡല്‍ഹി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പുതിയ കോവിഡ് കേസുകള്‍. 318 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,35,94,803 ആയി, ആകെ മരണം 4,46,368. കഴിഞ്ഞ 24 മണിക്കൂറിനിടെ 1478 പേര്‍ രോഗമുക്തരായി. നിലവില്‍, 3,00,162 പേരാണ് രോഗം ബാധിച്ചു ചികിത്സയിലുള്ളത്.

ഇതുവരെ രോഗം ബാധിച്ചവരില്‍ 0.89 ശതമാനം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 2020 മാര്‍ച്ച് മുതലുള്ളതിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 97.78 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top