യുഎഇയില്‍ 883 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 883 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 994 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിനം രോഗവ്യാപന നിരക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. എന്നാല്‍ രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

85,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 75,981 ആയി. ഇവരില്‍ 67,359 പേര്‍ ഇതിനോടകം രോഗമുക്തി നേടി.

393 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ 8,229 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. ഇതുവരെ 77 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top