സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

20 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 697 ആയി. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകള്‍. 67 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍. സംസ്ഥാനത്താകെ 57,879 പേര്‍ ചികിത്സയിലുണ്ട്. 36,027 സാംപിള്‍ പരിശോധിച്ചു.

വിലയിരുത്തല്‍ യോഗം നേരത്തേ ആയതിനാല്‍ ഇന്നത്തെ കണക്കു പൂര്‍ണമായി ലഭ്യമായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. 0.4 %. രോഗികകളുടെ എണ്ണം വര്‍ധിച്ചതിനാനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു. ക്രമീകരണങ്ങള്‍ ശക്തമാക്കും. കുറഞ്ഞ ദിവസത്തിനിടെ വലിയ തോതിലുള്ള വര്‍ധനയാണ്.

പൊലീസിന് ക്രമസമാധാന പാലനത്തില്‍ ശ്രദ്ധക്കേണ്ടി വന്നു. കോവിഡ് പോരാട്ടത്തില്‍ ഇതു തടസ്സമായി വന്നു. കര്‍ശന നടപടികളിലേക്ക് നീങ്ങാനുള്ള സമയം അതിക്രമിച്ചു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അകലം പാലിക്കാത്ത കട ഉടമകള്‍ക്കെതിരെ നടപടി എടുക്കും. കട അടച്ചിടേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ പങ്കെടുക്കാവുന്നത്. ശവദാഹത്തിന് 20 പേര്‍. ഇതു അതേനിലയില്‍ നടപ്പാക്കേണ്ടി വരും. ആള്‍ക്കൂട്ടം വ്യാപനത്തിന്റെ പ്രധാന ഘടകമായി വരുന്നു.

ഇന്നുള്ള സംവിധാനം മാത്രം പോര. പുതിയ ആളുകളെ രംഗത്ത് സഹായത്തിന് നല്‍കേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസ്റ്റ്ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സഹായിക്കാന്‍ പറ്റിയവരാണ്. ഇവരുടെ ലിസ്റ്റ് തയാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ചുമതല നല്‍കും. പ്രത്യേകമായ അധികാരങ്ങളും തല്‍ക്കാലം നല്‍കും.

മാസ്‌ക് ധരിക്കാത്ത കേസുകളില്‍ പിഴ വര്‍ധിപ്പിക്കും 225 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുണ്ട്. കോവിഡ് ഭേതമായതിനുശേഷം മറ്റു രോഗങ്ങള്‍ വരുന്നവര്‍ക്ക് ചികിത്സക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്ക് സ്ഥാപിക്കും. കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരതരം. ഇന്ന് ഏറ്റവും കൂടുതല്‍ അവിടെയാണ്, 918 പേര്‍ക്ക്. 900 പേര്‍ക്ക് സമ്പര്‍ക്കം മൂലം. കോട്ടയം ജില്ലയില്‍ എല്ലായിടത്തും കോവിഡ് ബാധിതരുണ്ട്.

Top