സംസ്ഥാനത്ത് ഇന്ന് നാലായിരത്തിന് അടുത്ത് കോവിഡ് രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളിൽ കോവിഡ് രോഗികൾ. 3981 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ ഏഴ് പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം കോവിഡ് രോഗികൾ. 970 പേർക്ക് കൂടി എറണാകുളം ജില്ലയിൽ രോഗം പിടിപെട്ടു. തിരുവനന്തപുരത്ത് 880 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.

രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിലൊന്ന് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് 13,313 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര അടക്കം വിവിധ സംസ്ഥാനങ്ങളിലും രോഗവ്യാപനം നടക്കുന്നുണ്ട്. ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Top