സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

Top