രാജ്യത്ത് കോവിഡ് രോഗികള്‍ 93 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,09,788 ആയി ഉയര്‍ന്നു.

492 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചു. 1,35,715 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ 4,55,555 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 87,18,517 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗമുക്തരായി ആശുപത്രി വിട്ടത് 39,379 പേരാണ്.

Top