രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 91,77,841 ആയി ഉയര്‍ന്നു. 480 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,34,218 ആയി ഉയര്‍ന്നു.

4,38,667 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുമ്പോള്‍ ഇതുവരെ 86,04,955 പേര്‍ കോവിഡ് വിമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,314 പേരാണ് കോവിഡ് വിമുക്തരായത്.

Top