രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 കോവിഡ് കേസുകള്‍ കൂടി; 501 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 90,95, 807 ആയി. 501 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് മൂലമുള്ള മരണസംഖ്യ 1,33,227 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 4,40962 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,493 പേര്‍ കോവിഡ് വിമുക്തരായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് വിമുക്തരായവരുടെ എണ്ണം 85,21,617 ലേക്ക് ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 13,17,33,134 സാമ്പിളുകളാണ് പരിശോധിച്ചത്. ശനിയാഴ്ച മാത്രം 10,75,326 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

Top