രാജ്യത്ത് 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് കോവിഡ്; 470 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 24 മണിക്കൂറിനിടയിലുള്ള കോവിഡ് കേസുകളില്‍ 2.7 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 81.84 ലക്ഷമായി. 24 മണിക്കൂറിനിടെ 470 പേര്‍ കോവിഡ് ബാധിതരായി മരിക്കുകയുമുണ്ടായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 1.22 ലക്ഷം കടന്നു.

ആകെ കോവിഡ് ബാധിതരില്‍ 5.70 ലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 74.91 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 91.5 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. കേരളത്തില്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 7983 കേസുകളാണ് കേരളത്തില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

Top