ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ്; 563 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 563 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 80,88,851 ആയി. ആകെ മരണം 1,21,090.

നിലവില്‍ 5,94,386 പേരാണ് ചികിത്സയിലുള്ളത്. 57,386 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 73,73,375 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 11,64,648 സാംപിളുകള്‍ പരിശോധിച്ചു.

ജനുവരിയിലെ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.65 ശതമാനം വര്‍ധിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 7.54 ശതമാനമായി കുറയുകയും ചെയ്തു.

Top