രാജ്യത്ത് 80 ലക്ഷം കടന്ന് കോവിഡ് ബാധിതർ; 517 മരണം

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,40,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നെങ്കിലും താരതമ്യേനെ കുറവാണ്. അതേസമയം 24 മണിക്കൂറിനിടെ 49,881 പുതിയ കേസുകളും 517 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

ഇതുവരെ കോവിഡ് ബാധിച്ച് 1,20,527 പേർക്ക് ജീവൻ നഷ്ടമായി. 24 മണിക്കൂറിനിടെ 56,480 പേരാണ് രോഗമുക്തി നേടിയത്. 73,15,989 പേർ ഇരുവരെ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് നിലവിൽ 6,03,687 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം കഴിഞ്ഞ ദിവസം ആശങ്ക ഉയർത്തുന്ന കണക്കുകളാണ് പശ്ചിമ ബംഗാൾ ,ഡൽഹി സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര, കേരളം സംസ്ഥാനങ്ങളിൽ ഇന്നലെ പ്രതിദിനരോഗികൾ 5000 കടന്നു. നിലവിലെ രോഗികളിൽ 15 ശതമാനവും കേരളത്തിലാണ്.

Top