രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 36,469 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79,46,429 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 488 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,19,502 ആയി. നിലവില്‍ രാജ്യത്ത് 6,25,857 സജീവ കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,842 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 72,01,070 ആയി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്‍പിലുള്ളത്.

Top