കോവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 45,149 രോഗബാധിതര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 480 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍.

79.09 ലക്ഷം പേര്‍ക്കാണ് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 6.53 ലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 71.37 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടി. 1,19,014 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ് എന്നത് ശ്രദ്ധേയമാണ്. 6843 കേസുകളാണ് കേരളത്തില്‍ ഞായറാഴ്ച സ്ഥിരീകരിച്ചത്.

Top