ഇന്ത്യയില്‍ 78 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; 650 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 650 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,17,956 ആയി.

78,14,682 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 6,80,680 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. കേസുകളുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Top