രാജ്യത്ത് 30,773 പേര്‍ക്ക് കോവിഡ്; മരണം 309

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലെ രോഗ ബാധിതരുടെ ആകെ എണ്ണം 3,32,158ആയി.

രാജ്യത്ത് ഇതുവരെ 3,34,48,163 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 309 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 80,43,72,331 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്.

 

Top