രാജ്യത്ത് 35,662 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 35,662 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33,798 േപര്‍ രോഗമുക്തരാകുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 3,34,17,390 ആയി.

281 കോവിഡ് മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,44,529 ആയി.
3,40,639 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യ ലോക റെക്കോഡിട്ടു. 2.5 കോടി വാക്‌സിന്‍ ഡോസുകളാണ് ഇന്ത്യ ഇന്നലെ വിതരണം ചെയ്തത്. ചൈന ഒരു ദിവസം 2.47 കോടി വാക്‌സിന്‍ വിതരണം ചെയ്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

Top