രാജ്യത്ത് 27,254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 27,254 പേര്‍ക്ക് കൂടി. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,32,64,175 ആയി. 219 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,42,874

37,687 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,24,47,032 ആയി. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,74,269 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.1.13 ശതമാനമാണ് പ്രതിദിന പോസ്റ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം 12,08,247 സാംപിളുകളാണ് പരിശോധിച്ചത്. സെപ്റ്റംബര്‍ 12 വരെ 54,30,14,076 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.

 

Top