രാജ്യത്ത് 45,352 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന കേസുകളില്‍ 3.6 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 3,29,03,289 ആയി ഉയര്‍ന്നു.

366 മരണം കൂടി കൊവിഡ് മൂലമുണ്ടായി. രാജ്യത്ത് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് 2.72% ആണ്. പ്രതിവാര പൊസിറ്റിവിറ്റി നിരക്ക് 2.66 % ആണ്. പ്രതിവാര പൊസിറ്റിവിറ്റി നിരക്കില്‍ കഴിഞ്ഞ 70 ദിവസത്തേക്കാള്‍ 3% ശതമാനം കുറവ് വന്നിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3, 99,778 ആണ്. രാജ്യത്ത് ഇതുവരെ 67,09,59, 968 പേര്‍ക്ക് വാക്‌സീന്‍ നല്‍കി.

 

Top