രാജ്യത്ത് 47,092 പേര്‍ക്ക് കോവിഡ്; 509 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,092 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 3,28,57,937 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 509 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കൊവിഡ് മരണം നാല് ലക്ഷം കവിഞ്ഞു.

4,39,529 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് നിലവില്‍ രാജ്യത്ത് ചികിത്സയുള്ളവരുടെ എണ്ണം 3,89,583 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3,20,28,825 ആണ്. ഇതുവരെ രാജ്യത്ത് 66,30,37,334 ഡോസ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്.

 

Top