രാജ്യത്ത് 38,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,353 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. 3,86,351 പേരാണ് നിലവില്‍ ചികിത്സയിലുളളത്. കഴിഞ്ഞ 140 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 497 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,29,179 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.16 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 53.24 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു.

 

Top