24 മണിക്കൂറില്‍ 28,204 പേര്‍ക്ക് കോവിഡ്; 373 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു മാസത്തിനിടെ ഏറ്റവും കുറവു പ്രതിദിന കണക്കാണിത്. 373 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,28,682 ആയി.

3,88,508 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇത് 139 ദിവസത്തെ ഏറ്റവും കുറവ് പ്രതിദിന കണക്കാണ്. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 1.21% മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 2020 മാര്‍ച്ചിനു ശേഷം ഇത്രയും കുറയുന്നത് ആദ്യമായാണ്. 41,511 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,11,80,968. 97.45% ആണ് രോഗമുക്തി നിരക്ക്.

ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 2.36% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.87%. കഴിഞ്ഞ 15 ദിവസമായി ഈ നിരക്ക് 3 ശതമാനത്തിലും താഴെയാണെന്നത് ആശ്വാസകരമാണ്. ഇന്നലെ മാത്രം 15,11,313 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 48,32,78,545 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Top