രാജ്യത്ത് 42,625 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 562 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 4,25,757 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,17,69,132 ആയി. 3,09,33,022 പേരാണ് രോഗമുക്തി നേടിയത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 48,52,86,570 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്.

 

 

Top