രാജ്യത്ത് 40,134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 422 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 40134 പേര്‍ക്ക്. 422 പേരാണ് രോഗബാധിതരായി മരിച്ചത്. 2.81 ശതമാനമാണ് ടിപിആര്‍. രോഗമുക്തി നിരക്ക് 97.35 ശതമാനവും. അതേസമയം കേരളമുള്‍പ്പടെ കൊവിഡ് വ്യാപനം കൂടിയ 10 സംസ്ഥാനങ്ങളോട് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.

പത്ത് ശതമാനത്തിന് മുകളില്‍ ടിപിആര്‍ നിരക്കുള്ള ജില്ലകള്‍ അടച്ചിടണമെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഇതിനിടെ വൈറസിന്റെ വ്യാപനത്തോത് സൂചികയായ ആര്‍ വാല്യൂ രാജ്യത്ത് കൂടുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേരിയ പറഞ്ഞു. രാജ്യത്ത് 46 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തില്‍ അധികമാണ്. ഈ ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കി.

Top