രാജ്യത്ത് 51 ലക്ഷം പിന്നിട്ട് കോവിഡ് രോഗികള്‍; 1132 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 97,894 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 51,18,253 ആയി. ഇന്നലെ 1132 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 83 198 ആയി. നിലവില്‍ 100,9976 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ രോഗം മാറിയത് 82719 പേര്‍ക്കാണ്. ഇതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 4025079 ആയി.

ഇതിനിടെ കോവിഡ് പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഐഎംഎ രംഗത്തെത്തി. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Top