രാജ്യത്ത് 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.16 കോടിയായി. കഴിഞ്ഞ ദിവസം 541 പേരാണ് മരിച്ചത്. ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 4,24,351 ആയി.

24 മണിക്കൂറില്‍ 39,258 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തര്‍ 3,08,20,521. രോഗമുക്തി നിരക്ക് 97.36% ആണ്. 4,10,952 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Top