രാജ്യത്ത് 43,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 640 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 43,509 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 38,465 പേര്‍ രോഗമുക്തരായി. നിലവില്‍ 4,03,840 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.38% ആണെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

640 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,22,662 ആയി. മരണ നിരക്ക് 1.34% ആണ്. ആകെ രോഗികളുടെ എണ്ണം 3,15,28,114 ആയി.

ആകെയുള്ള രോഗികളില്‍ 1.28% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 5 ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.38 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.52% ആണ്.

ജൂലൈ 28 വരെ ആകെ 46,26,29,773 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍ 17,28,795 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചു. ആകെ 45.07 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

 

Top