രാജ്യത്ത് 39,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 546 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 39097 പേര്‍ക്ക് കൂടി. 2.40 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

546 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 4,20,016 ആയി.

35087 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 4,08,977 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 42,78,82,261 പേര്‍ ഇതുവരെ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

 

Top